Koodaranji

മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ആവേശം അറിയിച്ച് കൈറ്റ് ഫെസ്റ്റിവൽ

കൂടരഞ്ഞി: മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാം എഡിഷന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ആൽഫ ഹില്ലിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മൗറീഷ്യസിൽ നടന്ന ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മടങ്ങിയെത്തിയ വൺ ഇന്ത്യ കൈറ്റ് ടീം അംഗങ്ങൾ ഫെസ്റ്റിവലിന് നേതൃത്വം നൽകി.

പൂവാറംതോട് ഹില്ലിൽ നടന്ന പട്ടം പറത്തൽ പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജറീന റോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ വി.എസ് രവി, വാർഡ് മെമ്പർമാരായ എത്സമ്മ ജോർജ്ജ്, ബിന്ദു ജയൻ, വൺ ഇന്ത്യ കൈറ്റ് ടീം ലീഡർ അബ്ദുള്ള മാളിയേക്കൽ, പൂവാറംതോട് റിസോർട്ട് അസോസിയേഷൻ പ്രസിഡണ്ട് കെ.എം മോഹനൻ, റിജോ സിറിയക്, കുട്ടി കിഴക്കേപറമ്പിൽ, വിനോദ് എടവന, ശബരീഷ്, ജലാൽ, ബൈജു, റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗം അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button