Kodiyathur

ബി.ബി.സി ഡോകുമെന്ററി പ്രദർശിപ്പിച്ച് എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ കമ്മിറ്റി

കൊടിയത്തൂർ: ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റൻ’ പ്രധിഷേധാർഹമായി പ്രദർശിപ്പിച്ച് എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ കമ്മിറ്റി. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോദിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഡോകുമെന്ററി കേന്ദ്രസർക്കാർ വിലക്കിയത്തിന്റെ അടിസ്ഥാനത്തിലാണ് ഏരിയ കമ്മിറ്റി ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഗോതമ്പറോഡ് അങ്ങാടിയിൽ വെച്ച് പ്രദർശനവും ചർച്ച സംഗമവും നടത്തിയത്.

പ്രദർശനത്തിൽ ആക്ടിവിസ്റ്റും അധ്യാപകനുമായ ജവാദ് താനൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നൂറോളം വിദ്യാർഥികളും നാട്ടുകാരും അണിനിരന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഷാമിൽ കൊടിയത്തൂർ, ഏരിയ സെക്രട്ടറിയേറ്റ് അംഗം സിദ്ധീഖ്, ഏരിയ ജോയിന്റ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു. അഞ്ചും ജിറോഡ്, അഫ്‌നാൻ, ലഫീഫ്, ആൻഫാസ്, ഫഹ്മി ജിറോഡ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button