Kodanchery
രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ പുലിക്കയത്ത്; ശിലാസ്ഥാപനം ജൂലൈ രണ്ടിന്

കോടഞ്ചേരി: രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സര വേദിയായ പുലിക്കയത്ത് കയാക്കിങ് സെന്റർ നിർമ്മിക്കുന്നു. ശിലാസ്ഥാപനം ജൂലൈ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.
തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷനാകും. പവലിയൻ, റാംപ്, കയാക്കിങ് സെന്റർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് നിർദിഷ്ട പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. വൈറ്റ് വാട്ടർ കയാക്കിങ്ങിന് ഏറ്റവും അനുയോജ്യമായ പുലിക്കയത്ത് ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.







