കോടഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായതായി പരാതി; സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനോടൊപ്പം പോയതെന്ന് പെൺകുട്ടി

കോടഞ്ചേരി: കോടഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായതായി പിതാവിൻറെ പരാതി, എന്നൽ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനോടൊപ്പം പോയതെന്ന് പെൺകുട്ടി പറയുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായത്തുകൊണ്ടുതന്നെ പെൺകുട്ടിയെ കാണാതായത് മുതൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് അരങ്ങേറിയത്.
വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടക്കാനിരിക്കെ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പിതാവിന്റെ പരാതിയിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് ആരോപിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർചും നടത്തി.https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fthiruvambadynews%2Fvideos%2F1444584392668084%2F&show_text=false&width=560&t=0വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടക്കാനിരിക്കെ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പിതാവിന്റെ പരാതിയിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് ആരോപിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർചും നടത്തി.
പെൺകുട്ടിയുടെ പിതാവും മാതാവും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു. കാസ കോഴിക്കോട് ജില്ലാ ഭാരവാഹി സുമ്പിൻ അഗസ്റ്റിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. നൂറാംതോട് സ്വദേശിയായ പ്രാദേശിക പാർട്ടി നേതാവാണ് പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിൽ എന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. അതിനാൽ അന്വേഷണം ഊർജിതമാക്കണമെന്നും, മകൾ ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്തി തരണമെന്നും പരാതിയിൽ പറയുന്നു.
എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനോടൊപ്പം പോയതെന്നും ഇന്നലെ വിവാഹിതരായി എന്നുമുള്ള പെൺകുട്ടിയുടെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പ്രതിഷേധങ്ങൾക്ക് ശമനമായത്.