Kerala

വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപടകത്തിൽപ്പെട്ടു

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല.

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു.

Related Articles

Leave a Reply

Back to top button