വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി 28000 കിലോ അരി വിതരണം ചെയ്തു.

തിരുവമ്പാടി: വയനാട് ലോക്സഭാ മണ്ഡലത്തിനായി സ്വന്തം ചെലവില്‍ രാഹുല്‍ ഗാന്ധി നല്കുന്ന അരിയും സാധനങ്ങളും വിതരണം ചെയ്തു.
വയനാട് മണ്ഡലത്തിലെ 51 പഞ്ചായത്തിലും അഞ്ച് മുനിസിപ്പാലിറ്റികളിലും പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് 28000കിലോ അരിയാണ് രാഹുല്‍ നല്‍കിയത്.
ഒരോ പഞ്ചായത്തുകള്‍ക്കും 500 കിലോ അരി വീതം നൽകിയതിനു പുറമെ 50 കിലോ വീതം കടലയും വന്‍പയറും നല്കി.
നേരത്തേ എം.പി ഫണ്ടിൽ നിന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തെർമൽ സ്കാനറുകൾ, 20000 മാസ്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ എന്നിവയും എത്തിച്ച് നൽകിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണം നീക്കിയാലുടന്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തുമെന്നും മുക്കത്ത് എം പി ഓഫീസിൽ നിന്നും അറിയിച്ചു.
വയനാട് ജില്ലയിൽ സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി നിയോജക മണ്ഡല തല വിതരണ ഉദ്ഘാടനം കോടഞ്ചേരിയിൽ കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് നിർവഹിച്ചു.
നിലമ്പൂർ നിയോജക മണ്ഡലത്തിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ: വി വി പ്രകാശും വണ്ടൂരിൽ എ പി അനിൽകുമാർ എം എൽ എ യും ഏറനാട് പി കെ ബഷീർ എം എൽ എ യും വിതരണം ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിനു കൈമാറി. ബോസ് ജേക്കബ്, ടി ജെ കുര്യാച്ചൻ, കെ ആർ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.










