Kerala

മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി തൊഴിലാളി മരണപ്പെട്ടു

കൊല്ലം:ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി തൊഴിലാളിക്കു ദാരുണാന്ത്യം. മുതുപിലാക്കാട് സ്വദേശി കൃഷ്ണൻകുട്ടിയാണു (കണ്ണൻ 48) മരിച്ചത്. രാവിലെ 11 മണിയോടെ ആഞ്ഞിലിമൂടാണു സംഭവം.

മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണൻ മരത്തിൽ കയറിയത്. യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തിൽ കയറുമായി ബന്ധിച്ചിരുന്നു. ശിഖരങ്ങൾ മുറിക്കുന്നതിനിടെ യന്ത്രം കയ്യിൽ നിന്നു വഴുതി താഴേക്കു പോയതോടെ അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു ഫയർ ഫോഴ്സ് എത്തിയാണു മൃതദേഹം താഴെയിറക്കിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related Articles

Leave a Reply

Back to top button