Mukkam
ഇഎംഎസ് ഓഡിറ്റോറിയം നവീകരണം പുരോഗമിക്കുന്നു

മുക്കം : മുക്കം ഇഎംഎസ് സ്മാരക ഓഡിറ്റോറിയത്തിന്‍റെ നവീകരണപ്രവൃത്തികൾക്കായി നഗരസഭ 91 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കുകയും അതിന്‍റെ ഒന്നാംഘട്ട നിർമാണപ്രവൃത്തി പുരോഗമിക്കുകയുമാണെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഓഡിറ്റോറിയം അടച്ചിട്ടിരിക്കുകയാണ്. ഓഡിറ്റോറിയത്തിലേക്ക് വെള്ളമെത്തിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിയതിനെത്തുടർന്ന് ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ ടാങ്കറിൽ വെള്ളമെത്തിക്കുന്നുണ്ട്.
ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരംകാണുന്നതിന് കുഴൽക്കിണർ കുഴിക്കുന്നതിനായി അടുത്തവർഷത്തെ പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







