കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ 75 മത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ക്രൂ & റെയിഞ്ചർ ടീമിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. വീടുകളിൽ ദേശീയപതാകയുയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശമുൾപ്പെടുത്തിയ ചാർട്ട് പ്രദർശനം, ത്രിവർണ്ണ കളറിൽ ബാഡ്ജ് നിർമ്മാണം, സ്വാതന്ത്ര്യ ദിന റാലി* എന്നിവ നടത്തി രാജ്യത്തിൻ്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കു ചേർന്നു.
സ്വതന്ത്ര രാജ്യത്തിന് വേണ്ടി ത്യാഗപൂർവ്വം പൊരുതി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ, സന്ദേശമുൾക്കൊള്ളുന്നതായിരുന്നു പരിപാടികൾ സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപകരും, വിദ്യാർത്ഥികളും സംയുക്തമായാണ് സ്വാതന്ത്ര്യ ദിനമാഘോഷിച്ചത്.
സ്വാതന്ത്ര്യ ദിനറാലി പൂർത്തിയാക്കിയെത്തിയ വിദ്യാർത്ഥികൾക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പായസം നൽകി വരവേറ്റ്, പരസ്പരം ആശംസകൾ നേർന്നു.ചടങ്ങിൽ *കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്, പി.ടി.എ പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ എന്നിവർ സംസാരിച്ചു. സ്കൗട്ട് & ഗൈഡ് പരിപാടികൾക്ക് സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ നേതൃത്വം നൽകി.






