Kodanchery

കോടഞ്ചേരി പഞ്ചായത്തിനെ അതി ദാരിദ്ര്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അതി ദരിദ്രരായി കണ്ടെത്തിയ 77 പേർക്കായി വിവിധങ്ങളായ പദ്ധതികളുടെ സഹായത്തോടുകൂടി ആവശ്യമായ 60 ലക്ഷം രൂപയുടെ സഹായങ്ങൾ നൽകി അതി ദാരിദ്ര്യ മുക്ത ഗ്രാമപഞ്ചായത്തായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ്, ഗ്യാസ് കണക്ഷൻ, ബാങ്ക് അക്കൗണ്ട്, തൊഴിലുറപ്പ് കാർഡ്, അയൽക്കൂട്ടം അംഗത്വം എന്നിവ ഇല്ലാതിരുന്ന ആളുകൾക്ക് ആയവ ലഭ്യമാക്കി.

തുടർന്ന് അതി ദരിദ്രർക്കുള്ള ഭവന നിർമ്മാണത്തിൽ എട്ടുപേർക്ക് 4 ലക്ഷം രൂപ വീതം ലഭ്യമാക്കി. ഭവന പുനരുദ്ധാരണത്തിൽ ഓരോ ലക്ഷം രൂപ വീതം നൽകി 20 ആളുകൾക്ക് വീടുകളുടെ പുനരുദ്ധാരണം പൂർത്തീകരിച്ചു. കൂടാതെ ഭക്ഷിക്കറ്റ് വിതരണം, മരുന്നു വിതരണം, ശുചിത്വ കിറ്റ്, ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ട യൂസർ ഫീ ഇളവ് എന്നീ പദ്ധതികൾക്കായി 51 94432 രൂപയും ചെലവഴിച്ചു. കുടുംബശ്രീയുടെ ഗ്രാൻഡ് ഉപയോഗിച്ചുകൊണ്ട് മൂന്നുപേർക്ക് ഉപജീവനത്തിനായി അമ്പതിനായിരം രൂപയുടെ പെട്ടിക്കടകൾ സ്ഥാപിക്കുവാനും രണ്ടുപേർക്ക് കോഴിയും കൂടും നൽകുവാനുമായി 2 ലക്ഷത്തി പതിനായിരം രൂപയും ചെലവഴിച്ചു

എല്ലാവർഷവും ശുചിത്വ കിറ്റ്, യൂസർ ഫീ,മരുന്ന് വിതരണം, ഭക്ഷ്യ കിറ്റ് വിതരണം എന്നീ പദ്ധതികൾക്ക്‌ ആവശ്യമായ തുകകൾ ഭരണസമിതി വക യിരുത്തുന്നുണ്ട്. വൈസ് പ്രസിഡന്റ് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്നൽ, റോസിലി മാത്യു, റിയാനസ് സുബൈർ, വനജാ വിജയൻ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കയത്തുങ്കൽ, ലിസി ചാക്കോ, ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, ചിന്നാ അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി പി തേൻമല, റീന സാബു ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റന്റ് സെക്രട്ടറി അനിതകുമാരി, വി ഇ ഓ മാരായ ഫസ്ന, ശൈലേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button