Thiruvambady

എൽ ഡി എഫ് പ്രചരണ സാമഗ്രികളും, കൊടിമരവും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

തിരുവമ്പാടി പഞ്ചായത്തിൽ തെരഞ്ഞെടുപ്പു രംഗം ചൂട് പിടിച്ചതോടെ പരാജയഭീതിയിലായ യു ഡി എഫും, ബി ജെ പിയും ചേർന്ന് വ്യാപകമായി എൽ ഡി എഫിൻ്റെ പ്രചരണ ബോർഡുകളും കൊടിമരവും നശിപ്പിക്കുന്നതായി എൽ ഡി എഫ് ആരോപിച്ചു.

താഴെ തിരുവമ്പാടി 12-ാം വാർഡിൽ മത്സരിക്കുന്ന ഗീത വിനോദിൻ്റെ പ്രചരണ ബോർഡ് തീവെച്ചു നശിപ്പിക്കുകയും പാലക്കടവ് 15-ാം വാർഡിലെ പോസ്റ്ററുകൾ വ്യാപകമായും അതോടൊപ്പം സി പി ഐ എമ്മിൻ്റെ കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് രംഗം സംഘർഷത്തിലൂടെ അലങ്കോലപ്പെടുത്താനുള്ള ബി ജെ പിയുടെയും, യു ഡി എഫിൻ്റെയും ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിഷേധ യോഗത്തിൽ സി എൻ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വി കെ പീതാംബരൻ, ജോളി ജോസഫ്, സി ഗണേഷ് ബാബു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button