Thiruvambady
ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവമ്പാടി : തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൽകടവിൽ സ്കൂട്ടറും ആംബുലൻസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
തോട്ടത്തിൻകടവ് ബീഫ് സ്റ്റാളിൽ ജോലി ചെയ്യുന്ന പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ (51) ആണ് മരിച്ചത്.
തിരുവമ്പാടി ലിസ ആശുപത്രിയിൽ നിന്നും രോഗിയുമായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആണ് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്.
ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.
മുതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







