Kerala

16 ദിവസമായി ഒറ്റ കൊറോണ കേസുപോലുമില്ല, തന്റെ മണ്ഡലമായ വയനാടിനെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: 16 ദിവസമായി ഒറ്റ കൊറോണ കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത തന്റെ മണ്ഡലമായ വയനാടിനെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ശക്തമായി പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന വയനാടിനെ ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചത്.

‘വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും വയനാട്ടില്‍ റിപ്പോര്ട്ട് ചെയ്തിട്ടില്ല.” എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

”ജില്ലാ കളക്ടര്‍, എസ്.പി, ഡി.എം.ഒ, ജില്ല ഭരണകൂടം എന്നിവരാണ് ഈ നേട്ടത്തിന് പിന്നില്‍. അവരുടെ ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനും എന്റെ സല്യൂട്ട് .’ എന്നും രാഹുല്‍ പറഞ്ഞു. മാര്‍ച്ച് 30നാണ് വയനാട്ടില്‍ അവസാനമായി ഒരു കൊറോണ കേസ് സ്ഥിരീകരിക്കുന്നത്.

നിലവില്‍ കൊറോണ സ്ഥിരീകരിച്ച ഒരാള്‍ മാത്രമാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാടും ഇടം പിടിച്ചിരുന്നു. അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്.

Related Articles

Leave a Reply

Back to top button