Kodanchery
കോടഞ്ചേരി പുൽപ്പറമ്പിൽപടി പൂക്കാട്ട്കുന്നുമ്മൽപടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിൽ കോൺക്രീറ്റ് പൂർത്തീകരിച്ച പുൽപ്പറമ്പിൽപടി പൂക്കാട്ട്കുന്നുമ്മൽപടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ചിന്നമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, വാർഡ് മെമ്പർ ചിന്ന അശോകൻ, റോഡ് നിർമ്മാണ കമ്മിറ്റി അംഗങ്ങളായ ഹുസൈൻ മംഗലത്, ഷാനു കരിമ്പാലകുന്ന്, സകീർ തട്ടൂർ, സുബൈദ സൈതലവി തുടങ്ങിയവർ സംസാരിച്ചു.






