Thiruvambady
തിരുവമ്പാടി പഞ്ചായത്തിലും കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലും കർഷകരുടെ കാർഷിക വിളകർക്ക് ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവെക്കാനാവശ്യമായ അനുമതി ലഭിച്ചു. ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ താമസക്കാരനായ സെബാസ്റ്റ്യൻ മടിക്കാങ്കലിനാണ് നിലവിൽ അനുമതി ലഭ്യമായത്.
അനുമതി ലഭിച്ചതോടുകൂടി കൂടി കുറേ നാളുകളായി കാട്ടുപന്നികളുടെ ശല്യം മൂലം വിളകൾ നശിച്ച നിരവധി കർഷകരുടെ ദുരിതത്തിനാണ് ഒരു പരിധി വരെ പരിഹാരമായത്. വിശാലമായ ഭൂപ്രദേശമുള്ള പഞ്ചായത്തിൽ ഒരാൾക്കുകൂടി അനുമതി ലഭിക്കുന്നതിന് ശ്രമം നടത്തുകയാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.






