Thiruvambady

തിരുവമ്പാടി സി ഐ ക്കെതിരെ ഡി വൈ എസ് പിക്ക് പരാതി നൽകി

തിരുവമ്പാടി : തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ തനിക്കെതിരെ കഴിഞ്ഞ ദിവസം ചുമത്തിയ കേസ് കെട്ടിച്ചമച്ചതാണെന്നും പൂർവ വൈരാഗ്യം തീർക്കാൻ വേണ്ടി മനപ്പൂർവ്വം വരുത്തിത്തീർത്ത് ആണെന്നും, ഈ സംഭവത്തിൽ സി ഐ അസഭ്യം വിളിക്കുകയും ചെയ്തു എന്നും കാണിച്ച് ഡി വൈ എസ്പിക്ക് ആനടിയിൽ സൈദലവി പരാതി നൽകി. വാഹന പരിശോധനയ്ക്കിടയിൽ നിർത്താതെ പോയി എന്ന് ആരോപിച്ചാണ് തനിക്കെതിരെ കേസെടുത്തതെന്നും സൈദലവി പറഞ്ഞു.

കഴിഞ്ഞ ദിവസം സി ഐ നടത്തിയ പരിശോധനയിൽ വാഹനം നിർത്താതെ പോയതിനാലാണ് കേസെടുത്തതെന്നും, സ്റ്റേഷനിൽ വാഹനവുമായി ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടും ഇതുവരെ ഹാജരായിട്ടില്ല എന്നും തിരുവമ്പാടി പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button