Kerala

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 408 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 408 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആറ് പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. അതെസമയം ഇന്ന് 21 പേര്‍ കൊവിഡ് രോഗമുക്തരായി. കാസര്‍കോട് 19, ആലപ്പുഴ 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. നിലവില്‍ 114 പേര്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ആകെ 46323 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 45925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 62 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19756 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19074 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button