Kerala

വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷനിലെ ഫിക്‌സഡ് ചാര്‍ജ് ഈടാക്കുന്നത് ആറുമാസത്തേക്ക് മാറ്റിവെക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുത ചാര്‍ജില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ ലോടെന്‍ഷന്‍ (എല്‍.ടി), ഹൈടെന്‍ഷന്‍ (എച്ച്.ടി), എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ (ഇ.എച്ച്.ടി) വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളുടെ ഫിക്‌സഡ് ചാര്‍ജ് ആറുമാസത്തേക്ക് മാറ്റിവെക്കും. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടായ കുറവ് പരിഗണിച്ച് കേന്ദ്ര വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം അഭ്യര്‍ഥിച്ചിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനങ്ങള്‍ കൂടി പരിഗണിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ എല്ലാം ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശികയ്ക്ക് നിശ്ചയിച്ചിട്ടുള്ള സര്‍ചാര്‍ജ് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കുന്ന കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Related Articles

Leave a Reply

Back to top button