Adivaram
അടിവാരം ടൗണിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരുക്ക്

താമരശ്ശേരി: അടിവാരം ടൗണിൽ ഇന്നലെ വാഹനം തോട്ടിലേക്ക് മറിഞ് അപകടം സംഭവിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വയനാട്ടിൽ നിന്നും മലപ്പുറത്തേക്ക് യാത്രചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം മേൽമുറി സ്വദേശികളായ ഹംസ (48), സിനാൻ (14), മുഹമ്മദ് സുഹൈൽ (15), പരപ്പനങ്ങാടിയിലെ അഷ്മിൽ (15), അസ്ലം (16), പുളിക്കൽ സ്വദേശി ഷമ്മാസ് (16) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
പരുക്കേറ്റവരെ ഉടൻ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.