Kerala

ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും നാളെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ(ഞായര്‍)ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. നാളെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

ബാറുകളില്‍ മദ്യവില്‍പ്പന മാത്രമായിരിക്കും. നേരത്തെ, ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. വിവിധ പരീക്ഷകള്‍ നടക്കുന്നതിനാലാണ് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടത്. വിവിധ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷകളും നാളെ നടക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button