Kodiyathur
കൊടിയത്തൂർ പി.ടി.എമ്മിൽ ‘ഉയരെ’ വിജയോത്സവ പദ്ധതി ആരംഭിച്ചു

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ഉയരെ’ പദ്ധതിക്ക് തുടക്കമായി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് രാത്രികാല ക്യാമ്പ് പദ്ധതി ആരംഭിച്ചത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് പി.സി അബൂബക്കർ, പ്രിൻസിപ്പാൾ എം.എസ് ബിജു, സ്റ്റാഫ് സെക്രട്ടറി കെ.ടി സലിം, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, കെ.സി ലുക്മാൻ, സി.കെ ഉബൈദുള്ള തുടങ്ങിയവർ സംസാരിച്ചു.







