പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു

പറപ്പറ്റ പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു
കോടഞ്ചേരി: സംസ്ഥാന സർക്കാർ 3 കോടി രൂപ വകയിരുത്തി ടെണ്ടർ ചെയ്ത പറപ്പറ്റ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ശനിയാഴ്ച രാവിലെ 10 മണിക്ക് പാലം പരിസരത്തു വച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 5, 19 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പറപ്പറ്റ പാലം 2018ലെ പ്രളയത്തെ തുടർന്നാണ് തകർന്നത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നാ അശോകൻ, വികസനകാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കരാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പാലത്തിൻറെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കരാറുകാരുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും എൻജിനീയറിങ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പാലത്തിൻറെ അലൈൻമെന്റുകൾ തിരിച്ച് നേരത്തെ മാർക്ക് ചെയ്തിരുന്നു







