Thamarassery

താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു.

താമരശ്ശേരി: രണ്ടു കോടി രൂപ ചിലവഴിച്ച് ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച താമരശ്ശേരി മിനി ബൈപ്പാസ് പാർക്കിംഗ് കേന്ദ്രമാവുന്നു.

താമരശ്ശേരി ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപം വാഹനങ്ങൾ ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഏതു നേരവും നിരവധി വാഹനങ്ങളാന്ന് പാർക്ക് ചെയ്യുന്നത്. ഇതു മൂലം ഈ ഭാഗത്തു കൂടെ ഇരു ഭാഗത്തേക്കും സുഗമമായി വാഹനങ്ങൾ കടന്നു പോകാൻ പ്രയാസമാണ്.

അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സീബ്രാലൈൻ പോലും തടസ്സപ്പെടുത്തിയാണ് ഇവിടെ വാഹനങ്ങൾ നിർത്തുന്നെതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

24×7 താമരശ്ശേരി വാർത്തകൾ (Thamarassery varthakal)

Related Articles

Leave a Reply

Back to top button