Kodanchery

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡ് കരാർ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയ തട്ടിപ്പ് കോൺഗ്രസ്

കോടഞ്ചേരി: അഗസ്ത്യാമൂഴി കൈതപ്പൊയിൽ റോഡ് കഴിഞ്ഞ 8 വർഷമായി 10 മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി കിട്ടിയിട്ടും പലസ്ഥലങ്ങളിലും കരാർ വ്യവസ്ഥ ലംഘിച്ച് പല രീതിയിലാണ് നിർമ്മാണം പൂർത്തിയാകുന്നതെന്നും അഗത്യാമുഴി മുതൽ തിരുവമ്പാടി വരെ ഏഴു മീറ്റർ വീതിയിൽ ക്യാരേജ് വേ (ടാർ റോഡ് )രണ്ട് സൈഡിലും ഇന്റർലോക്ക് , കാനകളും ഒക്കെയുണ്ട്
എന്നാൽ തിരുവമ്പാടി കറ്റ്യാട് മുതൽ കോടഞ്ചേരി വരെയുള്ള 9 കിലോമീറ്റർ ഭാഗത്ത് അഞ്ചര മീറ്റർ മാത്രമാണ് ടാർ റോഡുള്ളത് ബാക്കി കുറച്ച് ഇൻറർലോക്ക് ആണ്.വളവുകൾ കൂടുതലുള്ളതായ ഈ ഭാഗത്ത് ടാർ റോഡ് വീതി കുറച്ചുതു വഴി അപകട സാധ്യത കൂട്ടുകയും പിന്നീടുള്ള വികസനത്തിൽ പോലും വീതികൂട്ടൽ നടപടി സ്വീകരിക്കുകയും ചെയ്തിട്ടില്ല.

ഇനി കോടഞ്ചേരി മുതൽ കൈതപ്പൊയിൽ വരെയാണെങ്കിൽ 7 മീറ്റർ വീതിയിൽ ടാറിങ്ങും കൈതപ്പൊയിൽ മുതൽ മർക്കസ് നോളജ് സിറ്റിയുടെ രണ്ടാം ഗേറ്റ് വരെയും കണ്ണോത്ത് അങ്ങാടിയിലും, കോടഞ്ചേരി അങ്ങാടിയിലും ഇൻറർലോക്ക് ഇടുന്നതും ശ്രദ്ധേയമാണ്.രണ്ട് ഘട്ട കോൺട്രാക്ടുകളിലായി വൻതുക മുടക്കിയിട്ടും കിലോമീറ്ററിന് 4 കോടി രൂപയ്ക്ക് മുകളിൽ ചെലവാക്കിയിട്ട് വീതി കുറഞ്ഞ വളവുകൾ കൂടിയ റോഡാണ് ഇതിൽ വൻ അഴിമതി ഉണ്ട്.മുറംപാത്തി അച്ചൻ കടവ് ഭാഗത്ത് പുഴയുടെ സൈഡ് കെട്ടാതെ റോഡിനോട് ചേർന്ന് തന്നെ വലിയ ഗർത്തം നിലനിൽക്കുന്നു അതിനു മുൻപിൽ പള്ളിയുടെ സൈഡ് ഭാഗം കെട്ട് പൂർത്തിയാക്കിയിട്ടില്ല. മാർച്ച് രണ്ടിനാണ് ഈ റോഡിന്റെ ഉദ്ഘാടനം.

പലയിടങ്ങളിലും നടപ്പാതയുടെ പണിയും റോഡിലെ വിണ്ടു കിറലും കുഴികളും അടക്കാത്തതുംമായുണ്ട് തട്ടിക്കൂട്ടി പണി എട്ടു വർഷക്കാലം ജനങ്ങൾക്ക് ദുരിതം നൽകിയ ഈറോഡ് പണി പൂർത്തിയാക്കാതെ ഉദ്ഘാടനം മാമാങ്കം നടത്തുന്നത് യോഗം പ്രതിഷേധിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, സണ്ണി കാപ്പാട്ട് മല, അലക്സ് തോമസ്, കെ എം പൗലോസ്, റോയി കുന്നപ്പള്ളി, ഫ്രാൻസിസ് ചാലിൽ, മിനി സണ്ണി, റെജിതമ്പി, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പിൽ,ജോബി ജോസഫ്,സജിനി രാമൻകുട്ടി, ബിജു ഓത്തിക്കൽ, സിദ്ദിഖ്കാഞ്ഞിരാടൻ,ടെസി തോമസ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാൻ വി ഡി ജോസഫിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി.

Related Articles

Leave a Reply

Back to top button