Thiruvambady
കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ പദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി

തിരുവമ്പാടി: കോവിഡ് പശ്ചാത്തലത്തിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ വിതരണം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൽ വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് ജോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, ബാങ്ക് സെക്രട്ടറി ലിസമ്മ തോമസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി എൻ പുരുഷോത്തമൻ, സുനിൽ മുട്ടത്തുകുന്നേൽ, റോയി ഓണാട്ട് എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയെന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 കാരണം അയൽക്കൂട്ട അംഗങ്ങൾക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഓരോ അംഗത്തിനും കുറഞ്ഞത് 5000 രൂപയും പരമാവധി ഇരുപതിനായിരം രൂപയുമാണ് വായ്പയായി ലഭിക്കുക.






