Thiruvambady

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.

തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇന്ന് ചേർന്ന
വാർഡ് ആർ ആർ ടി കൺവീനർമാരുടെ യോഗത്തിൽ തീരുമാനമായി. ലോക്ഡൗണിൽ ഇളവുകൾ വന്നശേഷം സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കോവിഡ് രോഗികളുടെ എണ്ണം കണക്കിലെടുത്തുകൊണ്ട് ഓരോ പ്രദേശത്തും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി കൊണ്ട് പോകേണ്ടതുണ്ട് എന്ന് പ്രസിഡൻ്റ് നിർദേശിച്ചു.

പ്രവാസികളും, അന്യസംസ്ഥാനത്തുനിന്നുള്ള മലയാളികളും, അന്യസംസ്ഥാനതൊഴിലാളികളും തിരികെ വരുന്ന പശ്ചാത്തലത്തിൽ തിരുവമ്പാടി പഞ്ചായത്തിലും രോഗവ്യാപനത്തിന് സാധ്യയുണ്ട്. നിലവിൽ തിരുവമ്പാടി പഞ്ചായത്തിൽ മുന്നൂറിലധികം ആളുകൾ ക്വൊറൻ്റയിനിൽ നിരീക്ഷണത്തിൽ ഉണ്ട്, ഇത്തരം ആളുകളുമായി സമ്പർക്കം ഉണ്ടാകാതിരിക്കാൻ തദ്ദേശവാസികൾ ശ്രദ്ധിക്കേണ്ടതാണ്.

ആളുകൾ സാമൂഹിക അകലം പാലിക്കുകയും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം. കോറൻ്റയിനിൽ ഉള്ളവരെ ഒരു കാരണവശാലും ശത്രുക്കളായി കാണുകയോ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറുകയോ ചെയ്താൽ അവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

ഓരോ വാർഡിലെയും മെമ്പർമാരുടെ നേത്യതത്തിൽ ആർ ആർ ടി അംഗങ്ങളെ വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തേണ്ടതാണെന്ന് യോഗം നിർദ്ദേശിച്ചു. കുടുംബശ്രീ അംഗങ്ങളുടെ സേവനവും ക്വൊറൻ്റയിനിൽ ഉള്ളവരെനിരീക്ഷിക്കാൻ ഉപയോഗപ്പെടുത്തും.

തിരികെ വരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് അനതികൃതമായി കെട്ടിട ഉടമകൾ താമസസൗകര്യം ഒരുക്കാൻ പാടില്ല. ഹെൽത്ത് ഡിപാർട്ടുമെൻ്റിലും, വില്ലേജിൽ ഓഫീസിലും റിപ്പോർട്ട് ചെയ്ത് അനുമതി വാങ്ങിയ ശേഷമേ ഇവരെ ക്വൊറൻ്റയിനിൽ ആക്കുവാൻ പാടുള്ളൂ. മടങ്ങി വരുന്ന ആളുകൾ ക്വൊറൻ്റയിൻ നിയമങ്ങൾ പാലിക്കേണ്ടതാണ്.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, മെമ്പർമാരായ വിൽസൺ റ്റി മാത്യു, ഹാജിറ കമ്മിയിൽ, സെക്രട്ടറി ഗിരീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുറഹ്മാൻ, വില്ലേജ് ഓഫീസർ മാർട്ടിൻ, ജനമൈത്രി പോലീസ് ജിനീഷ് കുര്യൻ, ജെ എസ് രഞ്ജിനി, വാർഡ് കൺവീനർമാർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button