Koodaranji

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: അനിശ്ചിതകാല സമരവുമായി യൂത്ത് ലീഗ്.

കൂടരഞ്ഞി: സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ അംഗങ്ങൾ ആയ വാട്‌സ്ആപ്പ് ഗ്രുപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനു തുടക്കം കുറിച്ച് യൂത്ത് ലീഗ്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ട വൈസ് പ്രസിഡന്റ് രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.

കൂടരഞ്ഞി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സാദിക്കലി കൂമ്പാറ, തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷിയാസ് ഇല്ലിക്കൽ, തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കൗണ്സിലർ ഷാഹുൽ കൂടരഞ്ഞി, കൂടരഞ്ഞി പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അൻസാർ കൂമ്പാറ, പഞ്ചായത്ത് യൂത്ത് ലീഗ് കൗണ്സിലർ ഷമീർ കൂടരഞ്ഞി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

Related Articles

Leave a Reply

Back to top button