Koodaranji
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പോലീസ് കേസ് രജിസ്റ്റർ ചെയ്തു

കൂടരഞ്ഞി: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ തിരുവമ്പാടി പോലീസ് ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മഞ്ഞകടവ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിപിഐ എം നേതാവ് കൂടിയായ വൈസ് പ്രസിഡന്റ് ഒരു നിമിഷം പോലും ഇനി സ്ഥാനത്തു തുടരരുതെന്നും രാജിവെച്ചൊഴിയണമെന്നും, സമൂഹ മാധ്യമത്തിലൂടെ സ്ത്രീജനങ്ങളെ ഒന്നാകെ അപമാനിച്ചതിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തള്ളി പറയാൻ സി.പി.ഐ.എം തയ്യാറാകണമെന്നും, സ്ത്രീപക്ഷ നിലപാട് പിൻതുടരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഉടനടി തോമസ് മാത്യുവിന്റെ രാജി ആവശ്യപ്പെടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.







