Kerala

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍

കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായി. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് കരസ്ഥമാക്കിയാണ് ശ്രീധന്യ സിവില്‍ സര്‍വീസ് നേട്ടത്തിലെത്തിയത്.

ശ്രീധന്യ സുരേഷ് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ഉടന്‍ തന്നെ ചുമതലയേല്‍ക്കും. പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമായ ശ്രീധന്യ വയനാട് പൊഴുതന സ്വദേശിയാണ്. തരിയോട് നിര്‍മല ഹൈസ്‌കുളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസിലേക്ക് ചുവടുവെച്ചത്. ചിട്ടയോടു കൂടിയ പഠനത്തിലൂടെയുള്ള തയ്യാറെടുപ്പും ആത്മവിശ്വാസവുമാണ് ശ്രീധന്യയെ ഇത്രയും വലിയ നേട്ടത്തിലെത്തിച്ചത്.

വയനാട്ടില്‍ നിന്ന് ആദ്യമായി ഐഎഎസ് പട്ടം നേടുന്നതും ശ്രീധന്യയാണ്. ശ്രീധന്യയുടെ നേട്ടം കേരളത്തിന് തന്നെ അഭിമാനമാണ്

Related Articles

Leave a Reply

Back to top button