Kodiyathur

സരളം സുന്ദരം സുദൃഢം; മലയാള ഭാഷാ വാരാഘോഷം നടത്തി

കൊടിയത്തൂർ : കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ “സരളം സുന്ദരം സുന്ദരം” മലയാളം മാതൃഭാഷ വാരാഘോഷ പരിപാടികളുടെ ഭാഗമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വൈവിധ്യങ്ങളായ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. മലയാള ഭാഷയുടെ വൈവിധ്യങ്ങൾ ബോധ്യപ്പെടുത്തുന്നു ചാർട്ട് പ്രദർശനം, പ്ലക്കാർഡ് ഷോ , വിദ്യാർത്ഥികൾക്ക് വേണ്ടി ഉപന്യാസ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
പ്രിൻസിപ്പാൾ ബിജു എം എസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെടി സലീം, പ്രോഗ്രാം ഓഫീസർ സിപി സഹീർ, ഫഹദ് ചെറുവാടി, അനന്തു ജയപ്രകാശ്, ഹെനിൻ അഹമ്മദ്, കെ.ടി നിഹാൽ, ആയിശ ദിയ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button