Thiruvambady
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിരുവമ്പാടിയിൽ ആരംഭിക്കും

കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഗവൺമെൻ്റ് ഉത്തരവ് പ്രകാരം തിരുവമ്പാടി പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കീഴിൽ അൻപത് കിടക്കകളുള്ള കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്റർ ആരംഭിക്കുവാൻ ഇന്ന് ചേർന്ന ആർ ആർ ടി കോർ കമ്മറ്റി യോഗം തീരുമാനിച്ചു.
സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കുന്നതിന് മെഡിക്കൽ ഓഫീസർ നിഖില, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, അസിസ്റ്റൻറ് സെക്രട്ടറി മനോജ് എന്നിവരെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, മെമ്പർ വിൽസൺ റ്റി മാത്യു, ജെ എസ് രഞ്ജിനി, ജനമൈത്രി പോലീസ് ഓഫിസർ ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.







