Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി

കൂടരഞ്ഞി: കേരള സംസ്ഥാന യുവജനക്ഷേമ ബോഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2022 കൂടരഞ്ഞിയിൽ ഗംഭീര തുടക്കം.
കുളിരമുട്ടിയിൽ വെച്ച് നടന്ന വോളിബാൾ മത്സരത്തോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവ പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ബോബി ഷിബു അധ്യക്ഷയായി, വാർഡ് മെമ്പർ ജെറീന റോയ്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ ആയ, തോമസ് പോൾ, ജോഷി മാത്യു, ഡോഫിൻ തോമസ്, ജോസ് വരകപ്പിള്ളി,ജിബിൻ മണിക്കോത്കുന്നേൽ,രാജേഷ് മണിമലതറപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.







