Koodaranji

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ വെടിമരുന്ന് ശേഖരം പിടികൂടി

കൂടരഞ്ഞി :കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ വെടിമരുന്ന് ശേഖരം പിടികൂടി. 75 ജലാറ്റിൻ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് തിരുവമ്പാടി പൊലിസ് പിടികൂടിയത്.

തിരുവമ്പാടി ഐ.പി സുമിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂമ്പാറയിലെ ക്വോറിക്ക് സമീപം ആളൊഴിഞ്ഞ ഷെഡിൽ നിന്നാണ് വെടിമരുന്നു ശേഖരം കണ്ടെത്തിയത്. 
സ്ഥലത്തെത്തിയ പൊലീസ് വെടിമരുന്ന് പിടികൂടി അന്വേഷണം ആരംഭിച്ചു. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശമാണിത്.

Related Articles

Leave a Reply

Back to top button