Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെയും മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്, ചടങ്ങുകള്‍ ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്. രാവിലെ പത്തരയോടെ ക്ലിഫ് ഹൗസിലാണ് ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക.

എസ്എഫ്ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു മുഹമ്മദ് റിയാസ്.

ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. ഐ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

Related Articles

Leave a Reply

Back to top button