Koodaranji

ഉന്നത വിജയികളെ അനുമോദിച്ചു

കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു ഉന്നത വിജയികളെയും എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ് ലഭിച്ച വിദ്യാർഥികളെയും അനുമോദിച്ചു . പഞ്ചായത്തിലെ സ്‌ഥിര താമസക്കാരായ വിദ്യാർഥികളെയും പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികളെയുമാണ് അനുമോദിച്ചത്.പരിപാടി ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.കൂടരഞ്ഞി സ്കൂൾ മാനേജറും പള്ളി വികാരിയുമായ റവ.ഫാദർ ബിനോയ് പുരയിടത്തിൽ മുഖ്യാതിഥി ആയിരുന്നു.പഞ്ചായത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ വി എസ് രവീന്ദ്രൻ,പഞ്ചായത് മെമ്പർമാർ ,പ്രധാനാധ്യാപകർ,വിദ്യാർഥികൾ,ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button