Pullurampara
കൊടക്കാട്ടുപാറ ട്രൈബൽ കോളനിയിൽ ജലവിതരണ സംവിധാനം ഒരുങ്ങുന്നു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലേ പൊന്നാങ്കയം ട്രൈബൽ കോളനിയിൽ അംബേദ്ക്കർ സെറ്റിൽമെന്റ് സ്കീമിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ കോളനിയിലെ എല്ലാ വീടുകളുടെയും പുനരുദ്ധാരണവും ജലവിതര സംവിധവുമാണ് ഒരുങ്ങുന്നത്. ശ്രീ. ചിറ്റാട്ട് ബാബു സൗജന്യമായി തന്ന കുളത്തിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പുതിയതായി നിർമ്മിക്കുന്ന 25000 ലിറ്റർ ശേഷിയുള്ള വാട്ടർടാങ്കിൽ ശേഖരിച്ച് കോളനിയിലെ 32 വീടുകൾക്കും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് പൂർത്തീകരണത്തിലേക്ക് നീങ്ങുന്നത്.
ഊരാളുങ്കൽ ലേബർ സെസൈറ്റിയാണ് പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നത്. പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വാർഡ് മെമ്പർസബിതസുബ്രമണ്യം, LSGD AE രമ്യ, ഓവർസീയർ ശ്രീഷ്മ, മുൻ മെമ്പർ കെ ഡി ആന്റണി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.







