Koodaranji
സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ഒയാസ്ക

കൂടരഞ്ഞി: വായന വാരാചാരണത്തിന്റെ ഭാഗമായി ഒയിസ്‌ക ഇന്റർനാഷണൽ ചാപ്റ്റർ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
ഒയിസ്‌ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്റ് എം ജെ ജോസ് മറ്റത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസിന് പുസ്തകങ്ങൾ കൈമാറി.
ഹെഡ്മാസ്റ്റർ സജി ജോൺ, അദ്ധ്യാപകരായ ജോയ്സ് പെണ്ണാപറമ്പിൽ,ഷിന്റോ ചുരുളിയിൽ, ജിമ്മി ഇരുവേലിക്കുന്നേൽ,ഒയിസ്‌ക അംഗങ്ങളായ സജി പെണ്ണാപറമ്പിൽ, ഇമിൽ മാത്യു എന്നിവർ പങ്കെടുത്തു.







