തിരുവമ്പാടിയിൽ മത്സ്യഫെഡ് സ്റ്റാൾ ആരംഭിച്ചു

സംസ്ഥാന സർക്കാർ സംരംഭമായ മത്സ്യഫെഡിൻ്റെ വിൽപ്പന സ്റ്റാൾ തിരുവമ്പാടിയിൽ ആരംഭിച്ചു. തിരുവമ്പാടി
മണ്ഡലത്തിലെ ആദ്യ ഫിഷ്സ്റ്റാൾ തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലാണ്.
സ്റ്റാളിന്റെ പ്രവർത്തന ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി നിർവ്വഹിച്ചു. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം എൽ എ ജോർജ് എം തോമസ് എന്നിവർ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ, ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ്, സെക്രട്ടറി ലിസ്സമ്മ തോമസ്, വി കെ പീതാംബരൻ എന്നിവർ സംസാരിച്ചു.
ഐക്കൂറ, ആവോലി, ചെമ്മീൻ തുടങ്ങിയ എല്ലാ വിധ കടൽ മൽസ്യങ്ങളും സ്റ്റാളിൽ ലഭ്യമാണ്.
സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി സേവനവും ലഭ്യമാണ്. സ്റ്റാളിന്റെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ആയിരിക്കും. അതതു ദിവസത്തെ മത്സ്യവില നിശ്ചയിക്കുന്നത് മത്സ്യഫെഡ് തീരുമാനപ്രകാരം ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.






