Puthuppady
ഡോ. ശാന്താറാം അനുസ്മരണം നാളെ

പുതുപ്പാടി : ഡോ. ശാന്താറാം സൗഹൃദവേദി സംഘടിപ്പിക്കുന്ന ഡോ. ശാന്താറാമിന്റെ മൂന്നാംചരമവാർഷികവും അനുസ്മരണവും ബുധനാഴ്ച വൈകീട്ട് നാലിന് കൈതപ്പൊയിൽ സാംസ്കാരികനിലയത്തിൽ നടക്കും.
ചടങ്ങ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനംചെയ്യും. മുൻമന്ത്രി എ.കെ. ബാലൻ അനുസ്മരണപ്രഭാഷണം നടത്തും. ഡോ. ശാന്താറാം സ്മാരക ആരോഗ്യകേന്ദ്രത്തിന്റെ നാമകരണവും ഹരിതകർമസേനാംഗങ്ങൾക്കുള്ള ആദരവും നടക്കും.







