Adivaram

ചുരത്തിൽ എട്ടാം വളവിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റി

അടിവാരം:ചുരത്തിൽ 8ാം വളവിൽ 7 ഓളം വാഹനങ്ങൾ അപകടത്തിൽ പെട്ടു.മൂന്നു കാറുകളും,ലോറിയും, നാല് ചക്ര ഓട്ടോയും, ഏയ്സ് ഗുഡ്‌സും ഒരു ബൈക്കും ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റവരുടെ വിവരങ്ങൾ അറിവായിട്ടില്ല.പരിക്ക് പറ്റിയവരെ കാറിലും ആംബുലൻസിലുമായി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്.

ലോറിയുടെ ബ്രേക്ക് പോയതാണെന്നാണ് പ്രാഥമിക വിവരം. ഇപ്പോൾ ചുരത്തിൽ വൺവേ ആയി ഗതാഗതം നടക്കുന്നുണ്ട്.ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Back to top button