Kerala

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ ജില്ല തിരിച്ച്: കണ്ണൂർ – 12 കാസർകോട് -7, കോഴിക്കോട് -5, പാലക്കാട് -5, തൃശൂർ -4, മലപ്പുറം -4, കോട്ടയം -2, കൊല്ലം -1, പത്തനംതിട്ട-1, വയനാട് -1

ഇന്ന് 2 പേർക്ക് മാത്രം രോഗവിമുക്തി. ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ ഇല്ല. 28 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ നിലവിലുള്ളത്.

സംസ്ഥാനത്തൊട്ടാകെ 219 – പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോഴിക്കോട് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോഴും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടരുകയാണ്.

Related Articles

Leave a Reply

Back to top button