Koodaranji

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം അരങ്ങേറി

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും കുട്ടികളുടെ നൈസർഗ്ഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുക, സഭാകമ്പം മാറ്റിയെടുക്കുക എന്നിവ ലക്ഷ്യം വച്ചു കൊണ്ടും സംഘടിപ്പിച്ച കുട്ടിമേളം 2025 പഞ്ചായത്ത് തല അങ്കണവാടി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി, മോളി തോമസ്, ICDS കൊടുവള്ളി അഡീഷണൽ CDPO തസ്‌ലീന എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് മെമ്പർമരായ സീന ബിജു, ബിന്ദു ജയൻ,സുരേഷ് ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ICDS സൂപ്പർ വൈസർ സബ്ന പി. സ്വാഗതവും CWF മറീന സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയാണ് ഇതെന്നും എല്ലാ അങ്കണവാടികളും മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റി എന്നും ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്‌ പറഞ്ഞു.പരിപാടികൾക്ക് CWF മറീന സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നുള്ള 19 അങ്കണ വാടികളിലെ നൂറ്റി മുപ്പത്തിയഞ്ചോളം കുരുന്നു പ്രതിഭകളുടെ വർണാഭമായ പരിപാടികളാണ് അരങ്ങേറിയത്. ഏകദേശം 300 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button