Kodanchery

അത്‌ലറ്റിക് സമ്മർ കോച്ചിംഗ്ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനും സ്പോർട്സ് ഡ്രീം കോടഞ്ചേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന അത്‌ലറ്റിക് സമ്മർ കോച്ചിംഗ്ക്യാമ്പ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.

ദീർഘകാലത്തെ കോച്ചിങ്ങ് നൽകാനുദ്ദേശിക്കുന്ന ഈ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് സ്വാഗതം പറഞ്ഞു.   

ലിസി ചാക്കോച്ചൻ (കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), സിബി ചിരണ്ടാനത്ത് (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), മാർട്ടിൻ ടി ഡി (കോടഞ്ചേരി ഗവൺമെന്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ ലക്ച്ചർ), പി ജെ അഗസ്റ്റസ് (കൺവീനർ), മാത്യു ചെമ്പോട്ടിക്കൽ (കോടഞ്ചേരി ഹൈസ്കൂൾ പിടിഎ പ്രസിഡന്റ്) ജോസഫ് (ജി-ടെക് മാനേജിങ് ഡയറക്ടർ) അധ്യാപകരായ നോബിൾ കുര്യാക്കോസ്, ബെൽജി സി എ, എഡ്വേർഡ്, പി എം ജെയിൻ തെങ്ങിൻതോട്ടത്തിൽ, ഷാജി ജോസഫ് എന്നിവർ ഈ പരിപാടിയ്ക്ക്  ആശംസകൾ നേർന്നു സംസാരിച്ചു.

Related Articles

Leave a Reply

Back to top button