Kodanchery

തോട് നികത്തി റോഡ് നിർമാണം; പഞ്ചായത്ത് തടഞ്ഞു

കോടഞ്ചേരി∙ കൈതപ്പൊയിൽ-അഗസ്ത്യാൻമുഴി പൊതുമരാമത്ത് റോഡ് നിർമാണത്തിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് ഓഫിസിനു സമീപം അങ്ങാടിത്തോട്-ഗണപതിപ്ലാക്കപ്പടി തോട് പൂർണമായും ഇല്ലാതാക്കുന്ന രീതിയിൽ റോഡ് നിർമിക്കുന്നത് പഞ്ചായത്ത് അധികൃതർ തടഞ്ഞു.

കാലവർഷം എത്താറായ സാഹചര്യത്തിൽ തോട് നികത്തി റോഡ് നിർമിക്കുന്നത് വെള്ളം ഒഴുക്ക് തടസ്സപ്പെടുത്തും. നീരൊഴുക്ക് തടസ്സപ്പെടുത്തുന്നത് ഒഴി‌വാക്കാൻ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സർക്കാർ നിർദേശമുള്ളതിനാൽ പ്രവൃത്തി അടിയന്തരമായി നിർത്തി വയ്ക്കുന്നതിനും തോട് പൂർവ സ്ഥിതിയിലാക്കുന്നതിനും പിഡബ്ല്യുഡി അസി. എൻജിനീയർക്ക് കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകി.

പഞ്ചായത്ത് പ്രസി‍ഡന്റ് ലിസി ചാക്കോ, വൈസ‌് പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ, സ്ഥിരം സമിതി അധ്യക്ഷ ചിന്ന അശോകൻ, സെക്രട്ടറി കെ.ഗിരീഷ് കുമാർ എന്നിവർ സ്ഥലത്തെത്തി നിർമാണം നിർത്തി വയ്ക്കാൻ നിർദേശം നൽകി. കോടഞ്ചേരി ടൗണിലെയും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള മഴ വെള്ളം ഒഴുകി പോകാനുള്ള തോട്ടിലാണ് 200 മീറ്ററോളം നീളത്തിൽ കരിങ്കൽ കെട്ടി നികത്തി പൊതുമരാമത്ത് റോഡ് നിർമിക്കുന്നത്.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/05/24/kozhikode-road-construction-stopped.html

Related Articles

Leave a Reply

Back to top button