വീണു കിട്ടിയ പണം തിരിച്ചേല്പിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ റെജി സി ജോർജ് എന്നയാളുടെ 8000 രൂപയോളം ഇന്നലെ തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ യാത്രാമധ്യേ നഷ്ടപ്പെട്ടു പോയിരുന്നു. ഈ വിവരം റെജി തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.
ഇതേ റൂട്ടിൽ യാത്ര ചെയ്ത ആനക്കാംപോയിൽ സ്വദേശിയായ തോമസ് സി സി എന്നയാൾ ആനക്കാംപൊയിൽ ലേക്ക് പോകുമ്പോൾ, കളിയാമ്പുഴക്കടുത്ത് വഴിയിൽ ഒന്നിലധികം നോട്ടുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്, തോമസ് പണം എടുക്കുകയും ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയുമായിരുന്നു.
മുൻപേ ലഭിച്ച വിവരമനുസരിച്ച് തിരുവമ്പാടി പോലീസ് പണം നഷ്ടപ്പെട്ട റെജിയെ ബന്ധപ്പെടുകയും, പണം റെജിയുടെതാണെന്ന് ബോധ്യപ്പെട്ടതിനാൽ തിരുവമ്പാടി സി ഐ ഷജു ജോസഫിന്റെ നേതൃത്വത്തിൽ പണം റെജിക്ക് കൈമാറുകയും ചെയ്തു.
വീണു കിട്ടിയ പണം കൃത്യമായി പോലീസിൽ ഏൽപ്പിച്ച തോമസ് ചേട്ടനോട് ഒരുപാട് നന്ദിയുണ്ടെന്നും, ഈ കാലത്ത് ഇത്തരം നല്ല ആളുകൾ കുറവാണെന്നും, ഇദ്ദേഹം ഇത്തരം ആളുകൾക്ക് ഒരു മാതൃകയാണെന്നും റെജി സി ജോർജ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

പോലീസ് കൈമാറുന്നു 
പോലീസിന് കൈമാറുന്നു









