Thiruvambady

തമ്പലമണ്ണ 110 കെ വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി (17/08/2020) നാടിനു സമർപ്പിക്കും

തിരുവമ്പാടി: വോൾട്ടേജ് നിലവാരം ഉയർത്തി തടസ്സരഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകി മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടെ കെ എസ് ഇ ബി തമ്പലമണ്ണയിൽ പ്രവർത്തി പൂർത്തീകരിച്ച 110 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടനം ഓഗസ്റ്റ് 17ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഓഗസ്റ്റ് 17ന് വൈകുന്നേരം 3 മണിക്ക് വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ നടക്കുന്ന വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ ജോർജ് എം തോമസ് എം എൽ എ മുഖ്യാതിഥിയാകും.

അഗസ്ത്യൻമുഴി സബ്സ്റ്റേഷനിൽ നിന്നും 11.4 കിലോമീറ്റർ ഭൂഗർഭ കേബിൾ വഴിയാണ് തമ്പലമണ്ണ സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. ഭൂഗർഭ കേബിൾ വഴി വൈദ്യുതിയുടെ പ്രസരണം നടത്തുന്നതിനാൽ തടസ്സരഹിതമായും അപകടരഹിതമായും വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ഇത്ര ദൂരത്തിൽ ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തിക്കുന്ന കേരളത്തിലെ ആദ്യ പദ്ധതിയാണിത്.

Related Articles

Leave a Reply

Back to top button