Kodanchery

അംഗനവാടി കുട്ടികളുടെ പ്രവേശനോത്സവം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരപ്പുങ്കൽ അംഗനവാടിയിൽ വച്ച് നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് അംഗനവാടി കുട്ടികളുടെ പ്രവേശനോത്സവം വാർഡ് മെമ്പർ ലിസി ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടത്തി. അതോടൊപംതന്നെ 2010-മുതൽ 2025 വരെ വാർഡു മെമ്പറായിരുന്ന ലിസിചാക്കോയെ മെമന്റോ നൽകി ആദരിക്കുകയും അവരുടെ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.

ചടങ്ങിൽ ALM S C പ്രസിഡന്റ് ജോസഫ് കുമ്മിണിയിൽ, സെക്രട്ടറി ജോജോ പള്ളിക്കാമഠത്തിൽ, അങ്കൺവാടി ടീച്ചർജിഷ ജോർജ്ജ്, സൗമ്യ കെ. എസ്,ജിസ വെട്ടിക്കുഴയിൽ, ഡെൽന പുളിമൂട്ടിൽ, മജ്ജുഷപുല്ലുവയലിൽ,സെബിൻ ആയിരംമല, തോമസ് പുതിയേടത്ത്, ബൊനവെഞ്ചർ കൊല്ലിത്താനത്ത് , പ്രിയങ്ക വൈന്തലക്കര, മെസീന പുലയംപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button