സൂപ്പര്‍മാര്‍ക്കറ്റ് തിവെച്ച് നശിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍

നാദാപുരം: യുഡിഎഫ് സ്ഥാനാര്‍ഥി കെ. പ്രവീണ്കുമാറന്റെ ബൂത്ത് ഏജന്റിന്റെ സൂപ്പര്‍മാര്‍ക്കറ്റ് തിവെച്ച് നശിപ്പിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ഇരിങ്ങണ്ണൂര്‍ കായപ്പനച്ചി സ്വദേശികളായ പുതുക്കൂല്‍ താഴെ കുനി പി.കെ. ഷൈജു (37), തച്ചോളിക്കുനി അഷറഫ് (47) എന്നിവരെയാണ് നാദാപുരം സിഐ എന്‍.കെ. സത്യനാഥന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച അര്‍ധരാത്രിയാണ് ഇരിങ്ങണ്ണൂര്‍ സ്വദേശി ഇ.കെ. അബൂബക്കറിന്റെ ഫാമലി സൂപ്പര്മാര്ക്റ്റ് തീ വച്ച് നശിപ്പിച്ചത്.
സംഭവത്തില്‍ എട്ട് ലക്ഷത്തില്‍ പരം രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തി വയ്പ്പിന് പിന്നിലെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനിടയില്‍ ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. നാദാപുരം, വടകര മേഖലകളില്‍ പോലീസ്, എക്സൈസ് രജിസ്റ്റര്‍ ചെയ്ത നിരവധി കഞ്ചാവ് കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് ഷൈജു.







