അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദം; കേരളത്തില്‍ മഴ ശക്തമാകുന്നു, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു

തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ കേരളത്തില്‍ മഴ ശക്തമാകുന്നു. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കടലിലുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്നു രാത്രിയോടെ തിരിച്ചെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്കി.
നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്കിയിട്ടുണ്ട്. അറബിക്കടലില്‍ യെമന്‍ തീരത്തിനു സമീപവും ലക്ഷദ്വീപിനു സമീപവും ന്യൂനമര്‍ദങ്ങള്‍ രൂപം കൊള്ളാനിടയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.







