ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി പന്ത്രണ്ട് ട്രെയിന്‍ കൂടി സര്‍വീസ് പുനരാരംഭിക്കും

തിരുവനന്തപുരം: ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 12 ട്രെയിന്‍കൂടി സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ കുറവായതിനാല്‍ 30 വരെ ഈ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
06101 ചെന്നൈ എഗ്മോര്‍-കൊല്ലം ജങ്ഷന്‍(20), 06102 കൊല്ലം-ചെന്നൈ എഗ്മോര്‍(21), 02695 ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്(20), 02696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (21), 02639 ചെന്നൈ-ആലപ്പുഴ(20), 02640 ആലപ്പുഴ-ചെന്നൈ (21), 02668 കോയമ്പത്തൂര്‍-നാഗര്‍കോവില്‍(20), 02667 നാഗര്‍കോവില്‍-കോയമ്പത്തൂര്‍(21), 06343 തിരുവനന്തപുരം-മധുര(20), 06344 മധുര-തിരുവനന്തപുരം(21), 06729 മധുര-പുനലൂര്‍(20), 06730 പുനലൂര്‍-മധുര എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ഈ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങി.







